News

പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് മനോവിഷമം ഉണ്ടാക്കി; തുറന്നടിച്ച് ചെന്നിത്തല

11 September 2023 , 10:19 AM

 

തിരുവനന്തപുരം: പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ മനോവിഷമം ഉണ്ടാക്കിയെന്നും എന്നാല്‍ ഒരു പദവിയുമില്ലെങ്കിലും താന്‍ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷമം ഉണ്ടായത് സത്യമാണെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ചില അസ്വാഭാവികത തോന്നിയെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനം വിട്ട ശേഷം രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ ഒരു പദവിയും ഇല്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ സ്ഥിരം ക്ഷണിതാവാക്കിയതില്‍ നന്ദിയുണ്ടെന്നും 19 വര്‍ഷം മുമ്ബ് പ്രവര്‍ത്തിച്ച അതേ പദവിയാണ് ഇതെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ വ്യക്തിപരമായ സ്ഥാനങ്ങള്‍ക്കല്ല പ്രാധാന്യമെന്നും പാര്‍ട്ടിയെ താന്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി ജീവശ്വാസമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കേരളത്തില്‍ നിന്നും ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ യോഗ്യതയുള്ളവരാണെന്നും പറഞ്ഞു.