News

തെരഞ്ഞെടുപ്പും സ്ഥാനാര്‍ഥിയേയും പഖ്യാപിച്ചിട്ടില്ല..... പക്ഷേ തൃശൂരിലെ ഓട്ടോറിക്ഷകളില്‍ സുരേഷ്‌ഗോപിക്കായി അഭ്യര്‍ഥന തുടങ്ങി

27 October 2023 , 4:26 PM

 

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല..സ്ഥാനാര്‍ത്ഥിയേയും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല..പക്ഷേ  തൃശൂരില്‍ സുരേഷ് ഗോപിക്കായി  പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്റര്‍ പതിപ്പിച്ച് പ്രചാരണം ആരംഭിച്ചത്... പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല സ്വന്തം ഇഷ്ടപ്രകാരമാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്നാണ് ഇവരുടെ പക്ഷം..
ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കെ രാഷ്ട്രീയ കരുനീക്കങ്ങള്‍ അടിത്തട്ടില്‍ മുന്നണികള്‍ സജീവമാണ്.. ഇതിനിടയിലാണ് പരസ്യപ്രചാരണവുമായി ബിജെപി രംഗത്ത് എത്തുന്നത്. ''ചതിക്കില്ല എന്നത് ഉറപ്പാണ്, വോട്ട് ഫോര്‍ ബിജെപി'' എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഓടുന്ന ഓട്ടോകളില്‍ പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്..പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ പ്രചരണം ആരംഭിച്ചതെന്നാണ് ഇവരുടെ ഇവര്‍ പറയുന്നത്..
ബിജെപി ഏറെ വിജയപ്രതീക്ഷ വക്കുന്ന  മണ്ഡലമാണ് തൃശ്ശൂര്‍. മറ്റു മുന്നണികളും  സ്ഥാനാര്‍ത്ഥികള്‍ ആകാന്‍ സാധ്യതയുള്ളവരെ മണ്ഡലത്തില്‍ സജീവമാക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.