News

ഡോക്ടറെ ക്ലിനിക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

13 July 2023 , 6:11 AM

 

 

കണ്ണൂർ: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാര്‍(45) ആണ് മരിച്ചത്.

 

ഇന്നലെ ഉച്ചവരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എൽ ഐ സി ജങ്ഷനിൽ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലിനിക്കിലും ഏഴ് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു.

 

പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഇ എൻ ടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.