News

ക്ലിനിക്കില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട ദന്തഡോക്ടർ മരിച്ച നിലയിൽ

11 November 2022 , 6:22 AM

 

കാസർകോട്: ക്ലിനിക്കില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട മലയാളി ദന്തഡോക്ടർ കർണാടകയിൽ മരിച്ച നിലയിൽ.കര്‍ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കിലാണ്  ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി എസ്. കൃഷ്ണമൂര്‍ത്തിയാണ് മരിച്ചത്.ബദിയടുക്കയില്‍ ദന്ത ക്ലിനിക് നടത്തുകയായിരുന്നു കൃഷ്ണമൂര്‍ത്തി. ക്ലിനിക്കില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തിരുന്നു. പിന്നാലെ നാട്ടുകാര്‍ ക്ലിനിക്കിലേക്കു പ്രതിഷേധം നടത്തുകയും കൃഷ്ണമൂര്‍ത്തിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ കൃഷ്ണമൂര്‍ത്തിയെ കാണാതായി.തുടര്‍ന്ന് ബുധനാഴ്ച കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച്‌ ബദിയടുക്ക പോലീസില്‍ പരാതിയും നല്‍കിയിരുന്നു.