Entertainment

'കാന്താര' ഗാനം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞു

03 November 2022 , 6:04 PM

 


'കാന്താര' സിനിമയിലെ 'വരാഹ രൂപം' എന്ന ഗാനം സിനിമ തിയേറ്ററുകളിലും ഒടിടിയിലും യൂട്യൂബിലും പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിംഗ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിന്മേല്‍ പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടേതാണ് ഉത്തരവ്. നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്, സംവിധായകനായ ഋഷഭ് ഷെട്ടി, കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവന്‍ എന്നിവരെയാണ് ഗാനം തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഉത്തരവ് തുടരും. കഴിഞ്ഞ ദിവസം തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയിന്മേല്‍ ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരുന്നു. നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, സ്‌പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കാണ് ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഉത്തരവാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി പുറപ്പെടുവിച്ചത്.എന്നാല്‍ 'നവരസ'യുമായി 'വരാഹ?രൂപ'ത്തിന് ബന്ധമില്ല എന്നും പാട്ട് കോപ്പിയടിച്ചിട്ടില്ല എന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി അറിയിച്ചിരുന്നു.