News

ദമ്പതികളെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

08 February 2023 , 8:44 PM

 

കണ്ണൂർ: പെരിങ്ങം സ്വദേശികളായ ദമ്പതികളെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

രവീന്ദ്രൻ (55), സുധ (50) എന്നിവരാണ് മരിച്ചത്. 

ഫൽനീറിലെ ഹോട്ടലിലാണ് ഇവർ മുറി എടുത്തിരുന്നത്. 

 

തിങ്കളാഴ്ച മുറിയിൽ പ്രവേശിച്ച ദമ്പതികൾ രണ്ടു ദിവസമായിട്ടും പുറത്തിറങ്ങുകയോ ഹോട്ടൽ ജീവനക്കാരോട്

പ്രതികരിക്കുകയോ ചെയ്യാതിരുന്നതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.  ആത്മഹത്യാ കാരണം വ്യക്തമല്ല