News

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു

10 July 2023 , 5:32 AM

 

 

കൊല്ലം: മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരിക്കു പറ്റിയ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

     കൊല്ലം കുറവമ്പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ മുരുകന്‍, അമ്മ മാരിയമ്മ തുടങ്ങിയവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ അടുത്തേക്ക് വന്ന ഒന്നര വയസുള്ള കുഞ്ഞിനെ അവര്‍ വീടിന് പുറത്തേക്ക് എറിയുകയായിരുന്നത്രേ.