News

പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

01 November 2022 , 1:06 PM

 

തിരുവനന്തപുരം: ചില പൊലീസുകാരുടെ പെരുമാറ്റം സേനയ്ക്ക് അപമാനമെന്ന് മുഖ്യമന്ത്രി.  ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശരിയല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു. പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. അവര്‍ പൊലീസിന്റെ ഭാഗമായി തുടരാന്‍ അര്‍ഹരല്ലെന്നും ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സേനയെ പരിഷ്‌ക്കരിക്കാനുള്ള സമയമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി ചൂണ്ടിക്കാണിച്ചു. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ സമൂഹം ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. വിമര്‍ശനങ്ങളില്‍ പൊലീസ് അസ്വസ്ഥത കാണിക്കേണ്ടതില്ല. സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ സേനയില്‍ തുടരേണ്ട. എങ്ങനെയെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ഗവേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, പാറശാല ഷാരോണ്‍ കൊലക്കേസ്, ഇലന്തൂര്‍ നരബലി കേസ് എന്നിവ അന്വേഷിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.