News

കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; കൊച്ചി സ്വദേശി മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

20 February 2023 , 12:01 PM

 

 

തൃശൂർ: തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു മരിച്ചത്. 

മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. 

ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കട്ടത്തിലുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. 

വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു.