education

സൂക്ഷിച്ചു വച്ചോളു..... ഇവയൊക്കെയാണ് 2023ലെ അവധി ദിവസങ്ങള്‍

27 October 2022 , 10:13 PM

 

തിരുവനന്തപുരം: 2023 വര്‍ഷത്തെ പൊതു അവധി ദിവസങ്ങളും നെഗോഷ്യബിള്‍ ഇന്‍ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുള്ള അവധികളും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
       ഇതുപ്രകാരം, ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, ഫെബ്രുവരി 18 ശിവരാത്രി, ഏപ്രില്‍ 6 പെസഹ വ്യാഴം, ഏപ്രില്‍ 7 ദുഃഖവെള്ളി, ഏപ്രില്‍ 9 ഈസ്റ്റര്‍, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, ഏപ്രില്‍ 21 ഈദ് ഉല്‍ ഫിത്ര്!,  മെയ് 1 മെയ്ദിനം, ജൂണ്‍ 28 ബക്രീദ്,  ജൂലൈ 17 കര്‍ക്കിടക വാവ്, ജൂലൈ 28 മുഹറം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 28 ഒന്നാം ഓണം, ഓഗസ്റ്റ് 29 തിരുവോണം, ഓഗസ്റ്റ് 30 മൂന്നാം ഓണം. ഓഗസ്റ്റ് 31 നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബര്‍ 9 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 22 ശ്രീനാരായണ ഗുരുസമാധി, സെപ്റ്റംബര്‍ 27 നബിദിനം, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 23 മഹാനവമി, ഒക്ടോബര്‍ 24 വിജയദശമി, ഒക്ടോബര്‍ 24 ദീപാവലി. ഡിസംബര്‍ 25 ക്രിസ്തുമസ് എന്നിവയ്ക്ക് പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങള്‍ ആയിരിക്കും.
       മാര്‍ച്ച് 12 അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 30 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മ ദിനം എന്നിവ നിയന്ത്രിത അവധികളായിരിക്കും.