News

ബൈക്കില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ മേൽ ബസ് കയറി ഇറങ്ങി മരിച്ചു

17 November 2022 , 3:55 PM

 

 

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച്‌ റോഡില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ബൈക്ക് ഇടിച്ച്‌ വീണതിനു പിന്നാലെ പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്.

     അതേസമയം, അലക്ഷ്യമായി ബൈക്ക് ഓടിച്ച്‌ അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോവുകയുമാണ് ഉണ്ടായത്. രാവിലെ ഒമ്പതരയോടെ തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടം നടന്നത്.