News

കാണാതായ വ്യാപാരിയുടെ മൃതദേഹം തോട്ടപ്പള്ളി പൊഴിയില്‍

20 August 2023 , 1:46 PM

 

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയില്‍ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. മണ്ണഞ്ചേരി പുളിത്താഴയില്‍ പ്ലംബിംഗ് സാനിറ്ററി വ്യാപാരം നടത്തുന്ന വ്യാപാരിയുടെ മൃതദേഹം തോട്ടപ്പള്ളി പൊഴിയില്‍ കണ്ടെത്തി. ആലപ്പുഴ വലിയകുളം വാര്‍ഡില്‍ ചിറയില്‍ അന്‍ഷാദിന്റെ മകന്‍ അറാഫത്ത് (37) ആണ് മരിച്ചത്. അറാഫത്തിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണ്മാനില്ലായിരുന്നു. വീട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ തോട്ടപ്പള്ളി പൊഴിയില്‍ മത്സ്യബന്ധനം നടത്തുന്ന വള്ളക്കാര്‍ കണ്ടെത്തിയത്. അറാഫത്തിന്റെ ബൈക്ക് സ്പില്‍വെ പാലത്തിന്റെ തെക്കുഭാഗത്തു നിന്നും പൊലീസ് കണ്ടെത്തി. സ്പില്‍വെ പാലത്തില്‍ നിന്നും ചാടിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തോട്ടപ്പള്ളി സ്പില്‍വെ പൊഴിയില്‍ യുവാവിന്റെ മൃതദേഹം ഒഴുകി നടക്കുന്ന നിലയിലാണ് കണെടത്തിയത്.പുലര്‍ച്ചയാണ് തോട്ടപ്പള്ളി സ്പില്‍വേ പൊഴിയില്‍ മൃതദേഹം കാണപ്പെട്ടത്.
മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും അമ്പലപ്പുഴ പോലീസും ചേര്‍ന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.