News

ട്രെയിന്‍തട്ടിമരിച്ച യുവാവിന്‍െ്‌റ മൃതദേഹം സംസ്‌കരിച്ചു

01 February 2023 , 6:51 PM

 


കൊച്ചി: കളമശേരി റെയില്‍ പാളത്തിനരികില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു.ആലപ്പുഴ
മണ്ണഞ്ചേരി പഞ്ചായത്ത്രണ്ടാം വാര്‍ഡ് കാവുങ്കല്‍ ശ്രീവല്ലഭത്തില്‍  ( പടിശ്ശേരില്‍ ) ജിതിന്‍ പ്രകാശ് (25) ആണ് ട്രയിന്‍ തട്ടിമരിച്ചത്.  സൗത്ത് കളമശേരി റെയില്‍ പാളത്തിനരികില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം.  സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ഓപ്പറേഷണല്‍ ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ജീവനക്കാരനാണ്. മൃതദേഹം കളമശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. ജല ഗതാഗത വകുപ്പ് ആലപ്പുഴ ഡോക്ക് & റിപ്പയര്‍  വിഭാഗം  ജീവനക്കാരന്‍
 പ്രകാശ് ബാബു ആണ് പിതാവ്. ലിജിയ ആണ് മാതാവ്.