News

മാരാമണ്‍ കണ്‍വന്‍ഷനിലെത്തി കുളിക്കാന്‍ ഇറങ്ങി കാണാതായ മൂന്നാമന്‍െ്‌റയും മൃതദേഹം കണ്ടെത്തി

19 February 2023 , 2:31 PM

 

പത്തനംതിട്ട:  മാരാമണ്‍ കണ്‍വന്‍ഷനിലെത്തി കുളിക്കാന്‍ ഇറങ്ങി കാണാതായ മൂന്നാമന്‍െ്‌റയും മൃതദേഹം കണ്ടെത്തി. പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തെരച്ചിലിനൊടുവില്‍ 30അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെടുത്തിരുന്നു. എബിന്റെ മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ ചെട്ടികുളങ്ങര പേള സ്വദേശികളായ മെഫിന്‍ (15), മെറിന്‍ (18), ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി എബിന്‍ മാത്യു(24) എന്നിവരാണ് പമ്പാ നദിയില്‍ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയത്.