News

വായിൽ പ്ലാസ്റ്റിക്ക് ഒട്ടിച്ച് മൂക്കിൽ ക്ലിപ്പിട്ട നിലയിൽ 20കാരിയുടെ മൃതദേഹം കണ്ടെത്തി

05 January 2023 , 3:10 PM

 

തിരുവനന്തപുരം: പട്ടത്ത് 20 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ സാന്ദ്രയാണ് മരിച്ചത്. വീടിനുള്ളിലെ അടച്ചിട്ടമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ കൊണ്ട് മൂടിയ നിലയിലും മുക്കിൽ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളിൽ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകീട്ട് അമ്മ ജോലി കഴിഞ്ഞുവന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.  ആത്മഹത്യയെന്ന് പോലിസിൻ്റെ പ്രാഥമിക നിഗമനം.