News

പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു

05 September 2023 , 11:07 AM

 

തൃശ്ശൂര്‍: പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു.

വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപുത്തന്‍ പുരയില്‍ വീട്ടില്‍ 21 വയസ്സുള്ള അജിത്ത്,  കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ 26 വയസ്സുള്ള വിപിന്‍  എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. 

 

പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. 

 

വഞ്ചി മറിഞ്ഞ് നാല് യുവാക്കളില്‍ മൂന്ന് പേരെ കാണാതാവുകയായിരുന്നു. ഒരാള്‍ നീന്തി കരയിലെത്തി. കൊള്ളിക്കാട് സ്വദേശി ശിവപ്രസാദാണ് നീന്തി കരയിലെത്തിയത്. 

ഇയാള്‍ അറിയിച്ചതനുസരിച്ചാണ് മൂന്ന് പേരെ കാണാതായ വിവരം പുറം ലോകം അറിയുന്നത്.  

കാണാതായ കൊള്ളിക്കാട് സ്വദേശി നൗഷാദിനായി എൻ ഡി ആർ എഫിന്‍റേയും ഫയര്‍ഫോഴ്സിന്‍റേയും  നേതൃത്വത്തില്‍ തെരച്ചിൽ തുടരുകയാണ്.