News

വിസ്മയ കേസ്; അപ്പീല്‍ വിധി വരുന്നതുവരെ ശിക്ഷ നടപ്പിലാക്കുന്നത് മാറ്റണമെന്ന കിരണിന്റെ ആവശ്യം ഹൈക്കോടതി തള്ളി

13 December 2022 , 12:02 PM

 

 

കൊച്ചി: വിസ്മയ കൊലക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്രതി കിരണ്‍കുമാറിന് തിരിച്ചടി.ശിക്ഷ നടപ്പാക്കുന്നത് തടയില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമായ അലക്സാണ്ടര്‍ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലില്‍ തീരുമാനാമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ മേയ് 24നാണ് കിരണ്‍കുമാറിനെ കോടതി ശിക്ഷിച്ചത്. നിലവില്‍ പൂജപ്പുര സെന്‍ട്രന്‍ ജയിലിലാണ് കിരണ്‍കുമാറുള്ളത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.2021 ജൂണ്‍ 21നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസ്താവുംനടയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസില്‍ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമന്‍ നായര്‍, സഹോദരന്‍ വിജിത്ത് എന്നിവരായിരുന്നു കേസിലെ മുഖ്യ സാക്ഷികള്‍.