News

പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച പ്രതി ഈ പോസ്റ്റ് മെഷീൻ മോഷ്ടിച്ചു കൊണ്ടുപോയി

05 February 2023 , 9:48 AM

 

പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ നിന്ന് ഇ- പോസ് മിഷ്യൻ മോഷ്ടിച്ച് കടന്നുകളഞ്ഞയാളിനെ പിടികൂടി. പത്തനംതിട്ട കൊടുമൺ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഏനാദിമംഗലം സ്വദേശി എബി ജോൺ എന്ന 28 കാരനാണ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് സ്‌റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ചപ്പോൾ  ഇ - പോസ് മിഷ്യൻ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം 27 ന് രാത്രി എട്ടേമുക്കാലോടെയാണ് പ്രതി ജി ഡി ചാർജ് ഉള്ള ഉദ്യോഗസ്ഥനെ കബളിപ്പിച്ച് നിമിഷത്തിനുള്ളിർ ഈ പോസ് മെഷീൻ വസ്ത്രത്തിനുളളിലൊളിപ്പിച്ച്, ഒന്നുമറിയാത്തതുപോലെ സ്ഥലം വിട്ടത്. സംഭവം സ്റ്റേഷനിലെ സി സി ടിവി യിൽ പതിഞ്ഞതോടെയാണ് എബി കുടുങ്ങിയത്.  കംപ്യൂട്ടർ ഡിപ്ലോമ നേടിയിട്ടുള്ള ഇയാൾ, ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം ശല്യമുണ്ടാക്കുന്ന സ്വഭാവക്കാരനാണ്.  മോഷണത്തിന് പുറമേ പൊതുമുതലിന് കേട് വരുത്തിയതിനും, കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.