News

ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

02 April 2023 , 3:20 PM

 

കോട്ടയം: : ഇടുക്കി വാത്തിക്കുടിയില്‍ കുടുംബ വഴക്കിനിടെ ഭാര്യാമാതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. പണിക്കന്‍കുടി കുന്നും പുറത്ത് സുധീഷ് ( 36 ) ആണ് പിടിയിലായത്.  വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് രാജമ്മയാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാജമ്മയുടെ മകളുടെ ഭര്‍ത്താവാണ് സുധീഷ്. പണിക്കന്‍കുടിയിലെ വീടിന് സമീപത്തുനിന്നുമാണ് ഇന്ന് രാവിലെ പ്രതിയെ പിടികൂടിയത്.  ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഭാര്യാപിതാവിനെയയും മാതാവിനെയും സുധീഷ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ  ഭാസ്‌കരന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചോദ്യം ചെയ്യലിന് ശേഷം സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. വൈകിട്ട് കോടതിയില്‍ ഹാജരാക്കും