News

കുടുംബ കോടതിയില്‍ കേസിനു വന്ന ഭാര്യയുടെ ശരീരത്തില്‍ പെട്രോളോഴിച്ചു തീ കൊളുത്താന്‍ ശ്രമം, പ്രതി പിടിയില്‍

11 January 2023 , 1:26 AM

 

 

   മലപ്പുറം : കുടുംബ കോടതിയില്‍ കേസിനു വന്ന ഭാര്യയുടെ ശരീരത്തില്‍ പെട്രോളോഴിച്ചു തീ കൊളുത്താന്‍ ശ്രമം. പ്രതി പിടിയില്‍.

 മലപ്പുറം കുടുംബ കോടതിയില്‍ കൗണ്‍സിലിംഗ് കഴിഞ്ഞു പുറത്തു പോവുമ്പോഴാണ് സംഭവം. ഭാര്യയെ പെട്രോളോഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് എടപ്പറ്റ മഠത്തില്‍ മന്‍സൂറിനെ മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. എസ്.ഐ നിതിന്‍, എ.എസ്.ഐ തുളസി തുടങ്ങിയവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.