News

പ്രതിയുടെ പേന അടിച്ചുമാറ്റി , പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി, നടപടിക്ക് ശുപാർശ

17 August 2023 , 8:23 AM

 

 

പാലക്കാട്: പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ പേന കൈവശപ്പെടുത്തി എസ്എച്ച്ഒ.

 

 ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാര്‍ കൈവശ പ്പെടുത്തിയത്. 60000 രൂപയോളം വില വരുന്ന പേനയാണിത്.

 

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി ശുപാര്‍ശ നല്‍കി. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായ തായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. 

 

കാപ്പ നടപടികള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോ ഴാണ് ഫൈസലിന്റെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയതെന്നാണ് പരാതി.