News

സ്കൂട്ടറിന്റെ ഡിക്കിതുറന്നുമൊബൈൽഫോണും ,പണവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

24 November 2022 , 10:29 PM

 

ആലപ്പുഴ: സ്കൂട്ടറിന്റെ ഡിക്കിതുറന്നുമൊബൈൽഫോണും ,പണവും കവർന്ന കേസിലെ പ്രതികൾ പോലീസിൻ്റെ പിടിയിലായി.തിരുവനന്തപുരം ചിറയിൻകീഴ്  ആറ്റിങ്ങൽ കൊല്ലംപുഴ ശാസ്താംവിളപുത്തൻവീട്ടിൽ  സതീഷ് കുമാർ (42), തിരുവനന്തപുരം ശംഖുമുഖം കടക്കപ്പള്ളി ജ്യോസിയാ നിവാസിൽ  തിയോഫിൻ (39) അനി എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞ ഒക്ടോബർ 13 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കരുവാറ്റ സ്വദേശിയായ സജീവന്റെയും,ഭാര്യയുടെയുംമൊബൈൽഫോണുകളും, പണവും  പ്രതികൾ സ്കൂട്ടറിൻ്റെ ഡിക്കിയിൽ നിന്നും മോഷ്ടിച്ചത്. സജീവന്റെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസ്എടുത്ത്അന്വേഷണം നടത്തിവരവെ ആണ് പ്രതികളെ പിടികൂടിയത്. സമാനകേസിൽഅറസ്റ്റിലായ പ്രതികളുടെയും,ജയിൽ റിലീസ് ആയവരെയും പറ്റി നടത്തിയഅന്വേഷണത്തിനൊടുവിലാണ് 20 ഓളം മോഷണ കേസിൽ പ്രതിയായ ഒന്നാം പ്രതി ആയ ചിഞ്ചിലംസതീശനെ തിരിച്ചറിയുകയും എറണാകുളംകങ്ങരപ്പടിയിൽ വെച്ച്‌ നവംബർ 2 ന് അറസ്റ്റ്ചെയ്യുകയുമായിരുന്നു.അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലായി. ഒന്നാം പ്രതി ആയ ചിഞ്ചിലം സതീശനിൽ നിന്നും രണ്ടാം പ്രതിയായ തിയോഫിൻ അനിയെ പറ്റി വിവരം ലഭിക്കുകയും ഒട്ടേറെ മോഷണ കേസിലും അടിപിടി കേസിലും പ്രതിയായ തിയോഫിനെഅന്വേഷിക്കുന്നതിനിടയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഉണ്ടായ കത്തി കുത്തു കേസിൽ അറസ്റ്റിലുംറിമാൻഡിലുമായി.  വിയ്യൂർ ജയിലിൽ നിന്നും   കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ശേഷംകോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒഎസ്.ദ്വിജേഷിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.