News

വികലാംഗയായ യുവതിയെ തിരുമ്മി വൈകല്യം മാറ്റാമെന്ന് പറഞ്ഞെത്തി പീഡനം: കായംകുളം സ്വദേശി അറസ്റ്റില്‍

06 October 2023 , 6:17 PM

 

ആലപ്പുഴ: വികലാംഗയായ യുവതിയെ തിരുമ്മി വൈകല്യം മാറ്റാമെന്ന വ്യാജേന സമീപിച്ച് വിശ്വാസം ആര്‍ജിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന മത്സ്യ വ്യാപാരി ആയ കായംകുളം പെരിങ്ങാല കൊക്കാതറയില്‍ വീട്ടില്‍ അബ്ദുല്‍ മുത്തലിബ് മകന്‍ അബ്ദുല്‍ നിയാസിനെ(48) ആണ്   കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്.
അബ്ദുല്‍ നിയാസ് കുറത്തികാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള  വികലാംഗയായ  യുവതിയെ 2022 സെപ്റ്റംബര്‍ മാസം  തിരുമ്മി വൈകല്യം മാറ്റി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സമീപിക്കുകയും, തിരുമ്മല്‍ ചികിത്സ നടത്തുന്നതിനിടയില്‍  പലതവണ പീഡിപ്പിക്കുകയും ചെയ്തതാണ് കേസ്സിന് ആസ്പദമായ സംഭവം. പ്രതിയെ ചോദ്യം ചെയ്തതില്‍ ഇയാള്‍ തിരുമ്മല്‍  പഠിച്ചിട്ടില്ലായെന്നും, തൈല കച്ചവടം നടത്തിയിരുന്ന സമയം ആളുകള്‍ക്ക് തൈലം പുരട്ടികൊടുത്തുള്ള പരിചയം മാത്രമെയുള്ളുവെന്നും മൊഴി നല്‍കി. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പത്തനാപുരത്ത് വെച്ച്   കുറത്തികാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. കെ മോഹിത്ത് , എ എസ്സ് ഐ രജീന്ദ്രദാസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ  ഷാജിമോന്‍, രഞ്ജിത്ത്   എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.