News

ബന്ധുവായ പതിനേഴുകാരി മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് സഹിച്ചില്ല,വെട്ടിപ്പരിക്കേല്‍പ്പിച്ച കൊലക്കേസ് പ്രതി പിടിയില്‍

18 January 2023 , 4:04 PM

 

 

പാലക്കാട്: ബന്ധുവായ പതിനേഴുകാരിയെ ആക്രമിച്ച യുവാവ് പിടിയില്‍. ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് ഫിറോസാണ് (25) പിടിയിലായത്. ഫിറോസിന്റെ മൊബൈല്‍ നമ്ബര്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയില്‍വച്ചാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിലെത്തിയ പ്രതി കത്തികൊണ്ടാണ് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ കഴുത്തിലും തലയിലും ഇടത്തെ കൈയിലും തോളിലുമാണ് വെട്ടേറ്റതെന്നാണ് വിവരം. പാലക്കാട് അഴിക്കലപ്പറമ്ബില്‍ സുഹൃത്തായ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഫിറോസ്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.