News

ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു

Kozhikodu Reporter

19 August 2022 , 8:49 AM

 

കോഴിക്കോട്: ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ  ഫാത്തിമ സാജിത (30) യാണ് മരിച്ചത്. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ ആയിരുന്നു ദാരുണമായ അപകടം.  കുട്ടിയെ സ്കൂൾ ബസ്റ്റിൽ കയറ്റി വിടാനായി കാത്തുനിൽക്കുമ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നും എത്തിയ റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ  കമ്പനിയുടെ ടിപ്പറാണ് അപകടം വരുത്തിയത്. ടിപ്പർ ദേഹത്ത് കയറിയിറങ്ങി യുവതി തൽക്ഷണം മരിച്ചു.