Entertainment

തമന്ന മലയാളത്തിലേയ്ക്ക്: ആദ്യ ചിത്രം ദിലീപിനൊപ്പം

01 September 2022 , 5:11 PM

 

കൊച്ചി: തെന്നിന്ത്യന്‍  സൂപ്പര്‍താരം തമന്ന ഭാട്ടിയ മലയാള സിനിമയിലേയ്ക്ക്  അരങ്ങേറുന്നു. ആദ്യ സിനിമയില്‍ ദിലീപ് ആണ് തമന്നയുടെ നായകന്‍. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് നടന്നു. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സ്വിച്ചോണിന് ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന്‍ സിദ്ദിഖ് തുടങ്ങിവര്‍ എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.