News

ഒന്‍പതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങള്‍ സംസാരിച്ചു; കണ്ണൂരില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

09 December 2022 , 1:48 PM

 

 

കണ്ണൂര്‍: ഒന്‍പതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങള്‍ സംസാരിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ കണ്ണവം ഡിവൈഎഫ്‌ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഇയാള്‍ മകളെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് രക്ഷിതാക്കള്‍ ശ്രദ്ധിച്ചത്.

അശ്ലീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.