Entertainment

പണം മോഹിച്ചിട്ടില്ല, എല്ലാം അഭിനയ മോഹം: ചതുരത്തെക്കുറിച്ച് മനസ് തുറന്ന് സ്വാസിക

19 November 2022 , 7:32 PM

 

ചതുരം സിനിമയെക്കുറിച്ച് മനസ് തുറന്ന് അഭിനേത്രി സ്വാസിക. സഭ്യമായ രീതിയിലുള്ള ലൈംഗികത മാത്രമാണ് താന്‍ അഭിനയിച്ച ചതുരം സിനിമയിലുള്ളതെന്ന് സ്വാസിക പറയുന്നു. സ്വാസിക വിജയ്, അലന്‍സിയര്‍ റോഷന്‍ മാത്യു, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ചതുരം.. ലൈംഗികതയുടെ അതിപ്രസരമുള്ള ഒരു ചിത്രമാണ് ചതുരം എന്ന തരത്തില്‍ ആയിരുന്നു കൂടുതല്‍ ആളുകളും കമന്റുകളുമായി എത്തിയിരുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയ സമയം മുതല്‍ തന്നെ വലിയതോതില്‍ വിമര്‍ശനങ്ങളും ചിത്രത്തിന് നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ചിത്രത്തിനെക്കുറിച്ചുള്ള സ്വാസികയുടെ പ്രതികരണമാണ്. ഒരു രംഗത്തെ കുറിച്ച് സ്വാസിക വിജയ് പറയുന്ന കാര്യങ്ങളാണ്. ചിത്രത്തിന്‍െ്‌റ ഒരു രംഗത്ത് താന്‍ വിവസ്ത്രയായി അഭിനയിക്കുന്ന ഒരു രംഗമുണ്ട്. യഥാര്‍തത്തില്‍ താന്‍  ഒരു സിലിക്കണ്‍ തുണിയിലുള്ള വസ്ത്രം പയോഗിച്ചാണ് അഭിനയിച്ചത്. പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത് താന്‍ പരിപൂര്‍ണ നഗ്നയായിട്ടാണ്്. അത് നമ്മുടെ ശരീരത്തിന്റെ നിറത്തിലുള്ളത് തന്നെയാണ്. ആ ഒരു രംഗം അങ്ങനെയല്ലന്ന് തോന്നാനുള്ള കാരണം എന്ന് പറയുന്നത് ഈ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് അവിടെ തന്നെ രണ്ട് വലിയ കലങ്ങളില്‍ ചൂടുവെള്ളം വച്ചിട്ടുണ്ടായിരുന്നു. ഈ ചൂടുവെള്ളത്തിന്റെ പുകകൊണ്ട് അവിടെ ഗ്ലാസുകളില്‍ വെള്ളത്തുള്ളികളും മറ്റും നില്‍ക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. അല്ലാതെ അങ്ങനെ ഒരു വേഷം അഭിനയിക്കാനുള്ള തൊലിക്കട്ടി തനിക്കില്ല അങ്ങനെ ചെയ്യുന്നവരും ഉണ്ടായിരിക്കും. ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി വളരെ മനോഹരമായ അഭിനയിക്കുവാന്‍ തയ്യാറാകുന്നവരുണ്ടായിരിക്കാം. പക്ഷേ തനിക്ക് എന്തോ അങ്ങനെ ചെയ്യാനുള്ള ഒരു മനകെട്ടി തോന്നിയില്ലന്നാണ് താരം പറയുന്നത്.

എല്ലാവരും വിചാരിച്ചിരിക്കുന്നത് ഞാന്‍ പണം മോഹിച്ചാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത് എന്നാണ്. എന്നാല്‍ ഞാന്‍ രണ്ട് ഉദ്ഘാടനത്തിന് പോയാല്‍ എനിക്ക് കിട്ടുന്ന പണം മാത്രമാണ് ഞാന്‍ ഈ ചിത്രത്തിന് വേണ്ടി വാങ്ങിയിട്ടുള്ളത്. എനിക്ക് ഒരു റിസ്‌ക് ഇല്ലാതെ വേണമെങ്കില്‍ രണ്ട് റിബണ്‍ കട്ട് ചെയ്ത് ഉണ്ടാക്കാവുന്ന പണമാണ് ഞാന്‍ 45 ദിവസം അവര്‍ക്ക് നല്‍കി ചെയ്തത്. അതിന്റെ കാരണം എന്നത് ഒരു വ്യത്യസ്തമായ കഥാപാത്രം അഭിനയിക്കണമെന്നും പല ഇമോഷണല്‍ കടന്നുപോകുന്ന കഥാപാത്രത്തെ മികച്ചതാക്കണമെന്ന് ഉള്ള എന്റെ ആഗ്രഹമായിരുന്നു എന്നും താരം പറയുന്നുണ്ട്. എന്നാല്‍ സഭ്യമായ രീതിയിലുള്ള ലൈംഗികത മാത്രമാണ് ചിത്രത്തില്‍ ഉള്ളത് എന്നും അമിതമായ തരത്തില്‍ ലൈംഗികത ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും സംവിധായകനായ സിദ്ധാര്‍ദ് ഭരതന്‍ തന്നെ പറയുകയും ചെയ്തിരുന്നു.