News

ബധിരൻ ചമഞ്ഞ് ചിട്ടി സ്ഥാപനത്തിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ

14 May 2023 , 1:18 PM

 

കോട്ടയം: ബധിരൻ ചമഞ്ഞ് നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്‌നാട് ശങ്കരമംഗലം സ്വദേശി പളനി മുരുനാണ് പിടിയിലായത്. സൈബർ മികവുകളോടെ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെസ്റ്റ് പൊലീസ് കേസിൽ വഴിതിരിവ് സൃഷ്ടിച്ച് പ്രതിയെ പിടികൂടിയത്. ബധിരനാണെന്ന് പറഞ്ഞ് സഹായം ചോദിച്ചെത്തിയാണ് നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും മേശപ്പുറത്ത് വച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്ത് ഓടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന സൂചനയിൽ ചോദ്യം ചെയ്യൽ അടക്കം പുരോഗമിക്കുകയാണ്.
       സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങളടക്കം ശേഖരിച്ച പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ കെ.ആർ. പ്രശാന്ത്കുമാർ, എസ്ഐ ടി. ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.