Entertainment

ആന്‍അഗസ്റ്റിന്‍ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യായി

02 September 2022 , 9:15 PM

 

കൊച്ചി:  മലയാളികളുടെ പ്രിയ താരം ആന്‍അഗസ്റ്റിന്‍ ശക്തമായി തിരിച്ചുവരവിനൊരുങ്ങുന്നു. സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. നീണ്ട ഇടവേളക്ക് ശേഷം ആന്‍അഗസ്റ്റിന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.  ചിത്രത്തിന്‍െ്‌റ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദന്‍ കഥയും, തിരക്കഥയും, സംവിധാവും ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്കു പുറമേ കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദല്‍ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. എം. മുകുന്ദന്റെ പ്രശസ്ത നോവലായ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് സിനിമ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുല്‍ നാസര്‍, ബേനസീര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.