News

കെഎസ്ആർടിസി ബസിൽ നിന്നു വീണു വിദ്യാർഥിനിക്കു പരുക്കേറ്റു

18 November 2022 , 11:36 AM

 

കൊച്ചി: ആലുവ പെരുമ്പാവൂർ റൂട്ടിൽ കെഎസ്ആർടിസി ബസിൽ നിന്നു വീണു വിദ്യാർഥിനിക്കു പരുക്കേറ്റു. ഒക്കൽ എസ്എൻഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയാണ് അപകടത്തിൽ പെട്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെ സ്കൂളിൽ പോകുന്നതിനായി മഞ്ഞപ്പെട്ടിയിൽ നിന്നു ബസിൽ കയറിയ വിദ്യാർഥിനി തിരക്കു മൂലം ഫുട്ബോഡിൽ നിന്നു യാത്ര ചെയ്യുകയായിരുന്നു. പെരിയാർ ജങ്ഷനിൽ എത്തി ബസ് നിർത്തുമ്പോൾ ഡോർ തുറന്നു പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. തലയുടെ പിന്‍വശത്താണ് പരിക്ക്. സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റി