News

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോട് മുന്നിലെത്തി

07 January 2023 , 6:37 AM

 

 

 

കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാല് ദിനം പിന്നിടുമ്പോൾ 891 പോയിന്‍റുമായി കോഴിക്കോട് മുന്നിൽ. 883 പോയിൻ്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 872 പോയിൻ്റുള്ള പാലക്കാട് മൂന്നാം സ്ഥാനത്താണ്.  

        സ്കൂൾ തലത്തിൽ പാലക്കാട് ഗുരുകുലം സ്കൂൾ 149 പോയിൻ്റുമായി മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 142 പോയിൻ്റുമായി രണ്ടാമതുണ്ട്. 103 പോയിൻ്റുള്ള കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.

         ആകെയുള്ള 239 ൽ 228 ഇനങ്ങളും പൂർത്തിയായി. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 91 ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 100, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ 19, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ 18 എന്നിങ്ങനെ ഇനങ്ങളാണ്  പൂര്‍ത്തിയായത്. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഹയർ സെക്കൻ്ററി, ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം, ടിപ്പിൾ /ജാസ് പരിചമുട്ട് കളി, ചെണ്ടമേളം തുടങ്ങിയ ഇനങ്ങൾ വേദിയിലെത്തും. 

        വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയാകും.