News

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട്ട്

29 September 2022 , 5:26 PM

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും.കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് മുൻപ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള് നവംബര്‍ 30ന് മുൻപ് സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോടാണ് സ്‌കൂള്‍ കലോത്സവം.സ്‌കൂള്‍തലത്തില്‍ ശാസ്‌ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബര്‍ 30നാണ്.സബ്ജില്ലാ,ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുമ്പ് നടത്തണം. 

സംസ്ഥാനതല മത്സരം നവംബര്‍ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കും. കായികമേള സ്‌കൂള്‍തലത്തില്‍ ഒക്ടോബര്‍ 12 നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 20ന് മുമ്ബാണ് നടത്തേണ്ടത്. ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്ത് സ്‌കൂള്‍ കായിക സംഘടിപ്പിക്കും.സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്‌ക്രീനിംഗ് ഒക്ടോബര്‍ പത്തിന് മുമ്ബ് നടത്തണം. ഒക്ള്‍ടോബര്‍ 20,21, 22 തിയ്യതികളില്‍ കോട്ടയത്താണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്.