education

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു

04 March 2023 , 1:28 PM

 




തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയ്യതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 9-നാണ് എസ്എസ്എല്‍സി പരീക്ഷ.  മാര്‍ച്ച് 29- വരെ പരീക്ഷ നീണ്ടും നില്‍ക്കും. രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.

മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്.
2960 പരീക്ഷാ കേന്ദ്രങ്ങളിലായി ഇത്തവണ ആകെ 4,19,362 റഗുലര്‍ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നവരിലുണ്ട്. പരീക്ഷ എഴുതുന്ന ആകെ ആണ്‍കുട്ടികള്‍  2,13,801 പേരും പെണ്‍കുട്ടികള്‍ 2,00,561 പേരുമാണ്.

ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ 25 വരെ ഐടി പരീക്ഷകള്‍ പൂര്‍ത്തിയാക്കി. 70 ക്യാംപുകളിലായി ഏപ്രില്‍ 3 മുതല്‍ 24 വരെ  മൂല്യനിര്‍ണയം നടക്കും. 18,000ല്‍ അധികം അധ്യാപകരാണ് മൂല്യ നിര്‍ണ്ണയത്തിന് എത്തുന്നത്. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.