education

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ തുടക്കം: ഇത്തവണ ഫോക്കസ് ഏരിയ ഒഴിവാക്കി

08 March 2023 , 4:12 PM

 


തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും.  ഫോക്കസ് ഏരിയ ഒഴിവാക്കിയതിനാല്‍ മുഴുവന്‍ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. 4 ലക്ഷത്തി 19,362 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതുന്നത്.
കടുത്ത വേനല്‍ കണക്കിലെടുത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30 മുതലാണ്. 2021 ലും 22 ലും കോവിഡ് കാലമായിരുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ഫോക്കസ് ഏരിയ വച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്‌സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങള്‍ മുഴുവനും  അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. എസ് എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ 57.20 ശതമാനവും ഇംഗ്‌ളീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ്.ഏപ്രില്‍ 3 മുതല്‍ എസ്എശ്എല്‍സി മൂല്യനിര്‍ണ്ണയും തുടങ്ങും.  മെയ് രണ്ടാം വാരം എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും.