education

കായികതാരങ്ങൾക്ക് സംവരണം ചെയ്ത സീറ്റിൽ അപേക്ഷിക്കാം

14 December 2022 , 1:21 PM

 

 

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലെ ഡിപ്ലോമ കോഴ്സസ് ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ കായികതാരങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കേരള എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച പ്രോസ്പെക്ടസ് പ്രകാരം സമർപ്പിച്ച അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ്, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ നൽകണം.

 

2020 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ സംസ്ഥാന (യൂത്ത്/ജൂനിയർ) സ്കൂൾ തലത്തിൽ മൂന്നാം സ്ഥാനം നേടുന്നതാണ് ഏറ്റവും കുറഞ്ഞ യോഗ്യത. അപേക്ഷകൾ സ്പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. അപേക്ഷകൾ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 18നകം ലഭിക്കണം.