News

സ്‌പോര്‍ട്‌സ് വിമാനം അപകടത്തില്‍പെട്ട് പൈലറ്റ് മരിച്ചു

middle east reporter

17 August 2022 , 9:51 AM

 

 

ചെറുസ്‌പോര്‍ട്‌സ് വിമാനം കത്തിയമര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം.. റിയാദിന് വടക്കുള്ള അല്‍തുമാമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 'ടെക്‌നാം' ഇനം ചെറു സ്‌പോര്‍ട്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് വ്യക്തമാക്കി. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെ തുടര്‍ന്ന് പൈലറ്റ് മരിച്ചതായും സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്? പറഞ്ഞു.കഴിഞ്ഞ ദിവസം അല്‍തുമാമ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 6:30ന് ആണ്? വിമാനം പറന്നുയര്‍ന്നത്?. പരിശീലന പറക്കലായിരുന്നു. സൗദി പൗരനായ പൈലറ്റാണ്? വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിന് ശേഷം പൈലറ്റില്‍നിന്ന് സഹായംതേടി വിളി വരികയും പിന്നീട് ബന്ധം മുറിഞ്ഞുപോകുകയും ചെയ്തു. ശേഷം ഫ്‌ലൈറ്റ് അക്കാദമിയില്‍ നിന്ന് അന്വേഷണ വിമാനം അയക്കുകയായിരുന്നു.അല്‍തുമാമ വിമാനത്താവളത്തിന് വടക്ക് അഞ്ച് കിലോമീറ്റര്‍ അകലെ വിമാനം തകര്‍ന്നതായി കണ്ടെത്തി. ഉടനെ സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു.