Entertainment

ക്യാപ്റ്റന്‍ ഓണത്തിനെത്തുന്നു

03 September 2022 , 8:09 PM

 

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യയും മലയാളികളുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച  ബിഗ് ബജറ്റ് ത്രില്ലര്‍ ചിത്രം 'ക്യാപ്റ്റന്‍' സപ്റ്റംബര്‍ 8ന് കേരളത്തില്‍ തിയേറ്ററുകളിലെത്തുന്നു. കേരളത്തില്‍ വിക്രം , ആര്‍.ആര്‍ ആര്‍, ഡോണ്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്.ആര്‍ പിക്‌ചേഴ്‌സ് ആണ് കേരളത്തിലെ വിതരണക്കാര്‍. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്നത്. സിമ്രാന്‍ ബാഗ, ഹരീഷ് ഉത്തമന്‍, മാളവിക അവിനാഷ്, ഗോകുല്‍ നാഥ്, ആദിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.