News

ജീവനോടെ അമ്മയെ കുഴിച്ചിട്ട് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവ്

07 March 2023 , 3:28 PM

 

കൊല്ലം: ജീവനോടെ അമ്മയെ കുഴിച്ചിട്ട് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം. പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിലിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തെളിവ് നശിപ്പിച്ചതിന് സുനിലിന്‍റെ സുഹൃത്ത് കുട്ടനെ മൂന്ന് മൂന്ന് വർഷം കഠിനതടവിനും ശിക്ഷിച്ചു. അമ്മയെ ജീവനോടെ കുഴിച്ചിട്ട് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. . 2019 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ് പദമായ സംഭവം ഉണ്ടായത്. കുടുംബസ്വത്ത് നൽകാത്തതിന്‍റെ പേരിൽ സാവിത്രിയമ്മയും മകൻ സുനിലും തമ്മിൽ തർക്കമുണ്ടായി. സംഭവദിവസം അമ്മയെ പ്രതി മർദ്ദിച്ച് അവശയാക്കി. പിന്നീട് അമ്മയെ കെട്ടിത്തൂക്കുകയായിരുന്നു.