Entertainment

റൊമാന്റിക് ത്രില്ലറായി സോളമന്റെ തേനീച്ചകള്‍

18 August 2022 , 6:21 PM

 

മലയാള സിനിമയില്‍ കാല്‍നൂറ്റാണ്ടായി നിറസാന്നിധ്യമായ ലാല്‍ ജോസിന്റെ ഇരുപത്തിയേഴാമത് സിനിമ സോളമന്റെ തേനീച്ചകള്‍ ഓഗസ്റ്റ് 18ന് രാവിലെ തീയറ്ററുകളില്‍ എത്തി. ഇതൊരു

റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ്. 'സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഒരു സംഘം കുട്ടികളുടെ സ്വപ്നമാണ്. ഏറെ നാളത്തെ പ്രയത്‌നമാണ്..' ലാല്‍ ജോസ് പറയുന്നു.  ഈ സിനിമയില്‍ സോളമന്‍ എന്ന കേന്ദ്രകഥാപാത്രമായാണ് ജോജു വേഷമിടുന്നത് . നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു . ഇപ്പോള്‍  ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  വീണ്ടുമൊരു ലാല്‍ ജോസ് മാജിക് തിയറ്ററുകളില്‍ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിന്‍സി അലോഷ്യസ്, 

ജോണി ആന്റണി , ശംഭു മേനോന്‍ , ആഡിസ് ആന്റണി, മണികണ്ഠന്‍, ഷാജു ശ്രീധര്‍, ദര്‍ശന എസ്. നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പി.ജി പ്രഗീഷ് ആണ് . ഈ ചിത്രം നിര്‍മ്മിക്കുന്നത് എല്‍.ജെ ഫിലിംസ് ആണ് . അജ്മല്‍ സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ . എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രഞ്ജന്‍ എബ്രഹാം ആണ്.