News

നെടുമ്പാശേരി വഴി കടുക് രൂപത്തിലും സ്വർണക്കള്ളക്കടത്ത്

14 November 2022 , 9:55 PM

 

കൊച്ചി: കടുക് രൂപത്തിലും സ്വർണക്കള്ളക്കടത്ത്.ദുബൈയിൽ നിന്നും  നെടുമ്പാശ്ശേരിയില്‍ വന്ന യാത്രക്കാരനിൽ നിന്നും12 ലക്ഷം രൂപ വില വരുന്ന 269 ഗ്രാം സ്വർണമാണ് പിടികൂടിയത്. കടുകിന്റെ രൂപത്തിലേക്കാണ് സ്വർണം മാറ്റിയെടുത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞത്.  കൂടാതെ 24 ഗ്രാം സ്വർണവും കണ്ടെടുത്തു. സ്വർണം ലാപ് ടോപ്പിന്റെ വയറിനോട് ചേർത്താണ് അതിവിദഗ്ധമായി ഒളിപ്പിച്ചത്. ലാപ് ടോപ്പിന്റെ ചാർജ്ജർ പൊട്ടിച്ച ശേഷം യോജിപ്പിച്ച് അതിനകത്തും സ്വർണം ഒളിപ്പിച്ചിരുന്നുമറ്റൊരു യാത്രക്കാരനിൽ നിന്നും 679 ഇ - സിഗരറ്റുകൾ പിടിച്ചെടുത്തു. ഇതിന് ആറേ മുക്കാൽ ലക്ഷം രൂപ വില വരും. വേറെയൊരു യാത്രക്കാരനില്‍ നിന്ന് നാല് ഐഫോണുകളും പിടിച്ചെടുത്തു. ഇതിന് നാലേ കാൽ ലക്ഷം രൂപ വിലവരും.