News

റെഡ്ഫിന്‍ മത്സ്യങ്ങളെ പിടികൂടിയ ആറ് പേര്‍ പിടിയില്‍

06 September 2023 , 4:33 PM

 

മലപ്പുറം: നിലമ്പൂരിനടുത്ത്  ന്യൂ അമരമ്പലം റിസര്‍വ് വനത്തില്‍  നിന്ന് പ്രത്യേക സംരക്ഷണമുള്ള കടന്ന (റെഡ്ഫിന്‍) ഇനം മത്സ്യങ്ങളെ പിടികൂടി കടത്താന്‍ ശ്രമിച്ച ആറ് പേര്‍ ഫോറസ്റ്റ് അധികൃതരുടെ പിടിയിലായി.  ഇന്‍വര്‍ട്ടര്‍, ബാറ്ററി, അനുബന്ധ ഉപകരണങ്ങള്‍, എന്നിവയും പിടിച്ചെടുത്തു.  
അബു, വാഹിദ്, മുഹ്‌സിന്‍,  സലീം, ഹംസ, റോഷന്‍ എന്നിവരെയാണ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച്  ഓഫിസര്‍  പി.എന്‍. രാഗേഷ് അറസ്റ്റ് ചെയ്തത്.  ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.  പുഴയില്‍ നിന്ന് പിടിച്ച  8 കിലോഗ്രാം മത്സ്യവുമായി പ്രതികള്‍ കടന്നു കളയാന്‍ ഒരുങ്ങവെയാണ് വനപാലകര്‍ എത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു