News

സിൽവർ ലൈൻ പദ്ധതി മുന്നോട്ട്

08 October 2022 , 10:13 AM

 

തിരുവനന്തപുരം: സിൽവര്‍ ലൈൻ പദ്ധതി തുടരാൻ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. 11 ജില്ലകളിലെ സ്പെഷ്യൽ തഹസിൽദാര്‍ ഓഫീസുകളിൽ ഓരോന്നിലും ചുമതലപ്പെടുത്തിയ 18 ഉദ്യോഗസ്ഥരുടേയും സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥരുടേയും ആണ് കാലാവധി പുതുക്കി നൽകിയത്സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്.