Entertainment

ആലപ്പുഴക്കാരുടെ കൂട്ടായ്മയില്‍ ഒരുക്കിയ ഷോലൈ 11ന് തീയറ്ററുകളിലേക്ക്

05 November 2022 , 2:40 PM

 

ആലപ്പുഴ: കാമറക്ക് മുന്നിലും പിന്നിലും ആലപ്പുഴക്കാരുടെ കൂട്ടായ്മയില്‍ ഒരുക്കിയ ഷോലൈ ദി സ്‌ക്രാപ്പ് ഷോപ്പ് എന്ന സിനിമ തിയേറ്ററുകളിലേക്ക്. നവാഗതനായ സിജു ഖമര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 11ന്  റിലീസ് ചെയ്യും. പുതുമുഖം അയാന്‍ ആദിയാണ് നായകന്‍. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമടക്കം ഭൂരിഭാഗം പേരും ആലപ്പുഴ ജില്ലാക്കാരാണ്. ആലപ്പുഴയില്‍ തന്നെയായിരുന്നു ചീത്രീകരണവും. തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് സിജുഖമര്‍, അന്‍സാര്‍ ഹനീഫ്, സുജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. മന്ന മൂവിസിന്റെ ബാനറില്‍ പുളിങ്കുന്ന് സ്വദേശിയായ സ്‌കറിയ ചാക്കോ, സിജു ഖമര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജഗദീഷ് വി.വിശ്വം, ജി.കെ.രവികുമാര്‍ എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിങ് നിതിന്‍ ബാബു. ഹാരീസ് കാസിം, സിജുഖമര്‍ എന്നിവരാണ് ഗാനരചന. ഹരീഷ് പുലത്തറ, ശ്രുധീഷ് ചേര്‍ത്തല, ഹാരീസ് കാസിം എന്നിവര്‍ സംഗീതസംവിധനം നിര്‍വഹിച്ചിരിക്കുന്നു. ജോസി ആലപ്പുഴയാണ് പശ്ചാത്തല സംഗീതം. സംഘട്ടനം ഡ്രാഗണ്‍ ജിറോഷ്.