News

റൊണാൾസോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ ഷോക്കേറ്റു: 4 യുവാക്കളുടെ നില ഗുരുതരം

28 November 2022 , 3:19 PM

 

പാലക്കാട്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട്‌ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ്   നാല് യുവാക്കൾക്ക് ഗുരുതര പരുക്ക്. പാലക്കാട് മേലാമുറിയിലായിരുന്നു സംഭവം. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ഒരാളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടൗട്ട്‌ കെട്ടി ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. ലോകകപ്പ് ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് പ്രദേശത്തെ യുവാക്കൾ ചേർന്ന് കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കാനായി ഉയർത്തിയപ്പോൾ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു.