News

കാസർഗോഡ് പെരുന്നാളിനിടെ വെടിക്കെട്ട് അപകടം 7 പേർക്ക് പരിക്ക്

01 January 2023 , 9:44 AM

 

കാസര്‍ഗോഡ്: കാസർഗോഡ് പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. പാലവയലില്‍ സെന്റ് ജോണ്‍സ് ദേവലായ പെരുന്നാളിനിടെയായിരുന്നു അപകടം. മാല പടക്കത്തിന്റെ ഗുണ്ട് ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ച്‌ വീണ് പൊട്ടുകയായിരുന്നു. ശനിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. സ്ഫോടനത്തില്‍ ആളുകള്‍ ചിതറിയോടി. വെടികെട്ട് അവസാനിക്കാറായപ്പോഴാണ് അപകടം ഉണ്ടായത്. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പോലീസ് അന്വേഷണം തുടങ്ങി.