Entertainment

സീരിയല്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി

26 August 2022 , 10:45 PM

 

തൃശൂർ: സീരിയല്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ശില്‍പ ജയരാജ് ആണ് വധു. തൃശൂരിലെ സബ് രജിസ്ട്രാര്‍ ഓഫിസില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. വിവാഹിതനായെന്ന് അറിയിച്ച് റെയ്ജന്‍ യുട്യൂബില്‍ വീഡിയോ പങ്കുവച്ചു.

 

'കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസ് ആയി വരും' എന്ന് റെയ്ജന്‍ വീഡിയോയിൽ പറഞ്ഞു. ലളിതമായ ചടങ്ങായിരുന്നു. വസ്ത്രത്തിലും ആഭരണങ്ങളിലും ലാളിത്യം നിറഞ്ഞു.

വിവാഹിതനാകുന്ന വിവരം റെയ്ജന്‍ നേരത്തേ യുട്യൂബിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ വധു ആരെന്നോ, വിവാഹ തീയതിയോ വെളിപ്പെടുത്തിയിരുന്നില്ല. അതിനാല്‍ വിവാഹിതനായെന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്.

 

മിനി സ്‌ക്രീനിലെ പൃഥ്വിരാജ് എന്നാണ് റെയ്ജന്‍ രാജന്‍ അറിയപ്പെടുന്നത്. റെയ്ജന്റെ പ്രണയ വാര്‍ത്തകളും വിവാഹ വിശേഷങ്ങളും എല്ലാം ഏറെ കാലമായി സോഷ്യല്‍ മീഡിയയിലും സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയും ആണ്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ് നടന്‍. 

രജിസ്റ്റര്‍ വിവാഹമായിരുന്നു. വളരെ ലളിതമായിരുന്നു ചടങ്ങുകള്‍, അതുപോലെ തന്നെ ലളിതമായിരുന്നു വിവാഹ വേഷവും. വെള്ള ജുബ്ബയും മുണ്ടുമാണ് റെയ്ജന്റെ വേഷം. സെറ്റ് സാരിയില്‍ ആണ് വധു. അധികം അഭരങ്ങളും മേക്കപ്പും ഒന്നും ഇടാതെയാണ് വധു എത്തിയത്. ലുക്കില്‍ തന്നെ സിംപ്ലിസിറ്റിയുള്ള വിവാഹ ചിത്രം ഇതിനോടകം വൈറലായി. സെലിബ്രിറ്റികളടക്കം പലരും ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തി.