Sports

സെറീന വില്യംസ് ടെന്നീസ് കോർട്ടിൽ നിന്ന് വിടവാങ്ങി

03 September 2022 , 1:24 PM

 

ലോക ടെന്നീസിലെ  ഇതിഹാസ താരം സെറീന വില്യംസ്   കോര്‍ട്ടിനോട് വിട പറഞ്ഞു.  യുഎസ് ഓപ്പണില്‍ പരാജയപ്പെട്ടതോടെയാണ് ഐതിഹാസികമായ ആ കരിയറിന്  ഇന്ന്അ വസാനമായത്. ഓസ്‌ട്രേലിയയുടെ അജ്‌ല ടോംലാനോവിച്ചിനോട് പരാജയപ്പെട്ടാണ്  സെറീന ടൂര്‍ണമെന്റിലെയും കരിയറിലെയും യാത്ര അവസാനിപ്പിച്ചത്‌.യു എസ് ഓപ്പണിനുശേഷം വിരമിക്കുമെന്ന് കഴിഞ്ഞ മാസം സെറീന അറിയിച്ചിരുന്നു.    സെറീന വില്യംസിനെ 7-5, 6-7 (4/7) 6-1 എന്ന സ്കോറിനാണ് ടോംലാനോവിച്ച്‌ പരാജയപ്പെടുത്തിയത്.

27 വർഷം നീണ്ടുനിന്ന കരിയറിൽ സെറീന വില്യംസിന്റെ ടെന്നീസ് കോർട്ടിലെ നേട്ടങ്ങൾ ഏറെയാണ്.4 ഒളിമ്പിക്സ് സ്വർണം,
73 സിംഗിൾസ് കിരീട വിജയങ്ങൾ, 23 ഡബിൾസ് കിരീട വിജയങ്ങൾ, 23 ഗ്രാൻഡ് സ്ലാം കിരീടംങ്ങൾ, ഒന്നാം റാങ്കിൽ തുടർച്ചയായ 186 ആഴ്ചകൾ തുടങ്ങി വിസ്മയിപ്പിക്കുന്ന കരിയറിനാണ് നാൽപതാം വയസിൽ അവസാനമായത്.