News

കൊല്ലത്ത് ചതയാഘോഷത്തിനിടെ എസ്ഡിപിഐ ആക്രമണമെന്ന് പരാതി

12 September 2022 , 12:36 PM

 

കൊല്ലം : ചതയാഘോഷത്തിനിടെ  ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.സംഭവത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് പരാതി.

ശ്രീനാരായണ ​ഗുരുദേവ​ന്റെ 168-ാം ജന്മദിനാഘോഷത്തി​ന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെയാണ് ഒരു സംഘം ഇരച്ചുകയറി സംഘർഷം ഉണ്ടാക്കിയത്. സംഭവത്തിൽ പരാതിയുമായി എസ്എന്‍ഡിപി ശാഖ രംഗത്തെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പോരുവഴി അമ്പലത്തുംഭാഗം കുമാരനാശാന്‍ മെമ്മോറിയല്‍ 5502-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ പരിപാടിയിലാണ് അക്രമം ഉണ്ടായത്. ക്ഷേത്ര പരിസരത്തെത്തിയ ചിലർ ​ഗുരുമന്ദിരത്തി​ന്റെ മുന്നിൽ വച്ചു നടന്ന പരിപാടി അലങ്കോലപ്പെടുത്താനും ശാഖാ കുടുംബത്തിൽപ്പെട്ടവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.    പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികളെല്ലാം ഒളിവിൽ പോയതായാണ് വിവരം.