News

പ്രോജക്ട് അനുമതി നല്‍കണമെങ്കില്‍ സ്‌കോച്ചും 20,000 രൂപയും വേണം: മാഞ്ഞൂര്‍ പഞ്ചായത്ത് അസി.എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍

28 January 2023 , 4:23 PM

 

കോട്ടയം: പ്രവാസിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്തെ മാഞ്ഞൂര്‍ പഞ്ചായത്ത് അസി.എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. കൈക്കൂലിയായി  വാങ്ങിയ 20,000 രൂപയും ഒരു കുപ്പി സ്‌കോച്ചും വിജിലന്‍സ് പിടിച്ചെടുത്തു. മാഞ്ഞൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അജിത് കുമാര്‍ ഇ . ടിയെയാണ് കോട്ടയം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് ബ്യൂറോ എസ് പി വി.ജി വിനോദ് കുമാറിന്റെ  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാഞ്ഞൂര്‍ സ്വദേശിയായ പ്രവാസി മലയാളിയില്‍ ആരംഭിക്കുന്ന പ്രോജക്ടിന് അനുമതി നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.